‘ബറോസ്’ ടീമിനൊപ്പം കേക്ക് മുറിച്ച് തന്റെ പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍

ഈസ്റ്റര്‍ ദിനത്തിലാണ് മലയാളികള്‍ കൗതുകത്തോടെ ആ വാര്‍ത്ത കേട്ടത്. 'മോഹന്‍ലാല്‍ സംവിധായകനാവാന്‍ പോകുന്നു' എന്നതായിരുന്നു അത്.

കൊച്ചി: താന്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം അമ്പത്തിയൊന്നാം പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ച് നടന്‍ മോഹന്‍ലാല്‍.

ഈസ്റ്റര്‍ ദിനത്തിലാണ് മലയാളികള്‍ കൗതുകത്തോടെ ആ വാര്‍ത്ത കേട്ടത്. ‘മോഹന്‍ലാല്‍ സംവിധായകനാവാന്‍ പോകുന്നു’ എന്നതായിരുന്നു അത്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ബ്ലോഗിലൂടെ ഈ വിവരം പുറത്തുവിട്ടത്. മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചത് മലയാള സിനിമാ മേഖലയ്ക്കും ആരാധകര്‍ക്കും സര്‍പ്രൈസ് ആയിരുന്നു.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ‘ബറോസ്സ്-ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ എന്ന പേരില്‍ ജിജോ ഇംഗ്ലീഷില്‍ എഴുതിയ കഥയാണ് സിനിമയാവുന്നത്.

പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢരചനയാണ് ഇതെന്ന് മോഹന്‍ലാലിന്റെ സാക്ഷ്യം. ബോളിവുഡിലെ മുന്‍നിര ഛായാഗ്രാഹകരില്‍ ഒരാളായ കെയു മോഹനനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗോവയില്‍ ചിത്രീകരിക്കേണ്ട ലൊക്കേഷനുകള്‍ മാര്‍ക്ക് ചെയ്തു കഴിഞ്ഞു. ജിജോ നവോദയും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും.

Exit mobile version