മലയാള സിനിമയുടെ താരരാജാവ് മോഹന്‍ലാലിന്റെ 59ാം പിറന്നാളാണിന്ന്. താരത്തിന്റെ പിറന്നാളിന് ഇരട്ടി മധുരമായി തീയ്യേറ്ററിലെത്തിയ ‘ലൂസിഫര്‍’ പുതു ചരിത്രം കുറിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. 200 കോടി ക്ലബില്‍ എത്തുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ് ലൂസിഫര്‍.
പത്തനംതിട്ടയിലെ ഇലന്തൂരില്‍ 1960 മെയ് 21നാണ് വിശ്വനാഥന് നായരുടെയും ശാന്താകുമാരിയുടെയും മകനായാണ് മോഹന്‍ലാലിന്റെ ജനനം. ഫാസില്‍ സംവിധാനം ചെയ്ത ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളാ’ണ് താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട ആദ്യ ചിത്രം. 1978ല്‍ പുറത്തിറങ്ങിയ ‘തിരനോട്ടം’ എന്ന സിനിമയാണ് താരത്തിന്റെ വെള്ളിത്തിരയിലെ ആദ്യ സിനിമ. എന്നാല്‍ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. വില്ലന്‍ വേഷത്തില്‍ എത്തി മലയാള സിനിമയുടെ താരരാജാവായ താരമാണ് മോഹന്‍ലാല്‍.
രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ താരമാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ച് 2001 ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചു. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവിയും നല്കി. മോഹന്‍ലാലിനെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, കുഞ്ഞാലി മരയ്ക്കാര്‍, ബിഗ് ബ്രദര്‍ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
താരരാജാവിന് ആശംസകളുമായി നിരവധി താരങ്ങളും രംഗത്തെത്തി. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, പേളിമാണി, മമ്മൂട്ടി തുടങ്ങിവര്‍ ഫേസ്ബുക്കിലൂടെയാണ് താരരാജാവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘മലയാളത്തിന്റെ പ്രൗഢിക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു !ജന്മദിനാശംസകള് ലാലേട്ടാ!’ എന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
Discussion about this post