ഏറെ വിവാദങ്ങള്‍ക്ക് വിദേയമായി ചിത്രം പി എം മോഡി’യുടെ വീഡിയോ ഗാനം പുറത്തിറങ്ങി.
കലാപങ്ങള്‍ക്ക് ഇരകളാകുന്നവരെ ആശ്വസിപ്പിച്ചും കലാപം നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം നല്‍കിയും നരേന്ദ്രമോഡി. ഇത് ജീവിതത്തില്ല. സിനിമയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബയോപിക്ക് ‘പി എം മോഡി’യുടെ വീഡിയോ ഗാനത്തിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.
‘പി എം മോഡി’ എന്ന സിനിമയുടെ പ്രദര്‍ശനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതിഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയിരുന്നില്ല.
വിവേക് ഒബ്‌റോയ് നായകനായെത്തുന്ന ചിത്രത്തിലെ ‘ഈശ്വര്‍ അള്ളാ’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. വിവേക് ഒബ്‌റോയ് അവതരിപ്പിക്കുന്ന മോഡിയുടെ കഥാപാത്രമാണ് വീഡിയോയില്‍ നിറഞ്ഞുനില്‍ക്കുന്നത്. രണ്ട് മിനിറ്റ് നാല്‍പ്പത്തിയൊന്ന് സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം.
Discussion about this post