കാനില്‍ മിന്നിത്തിളങ്ങി ആരാധ്യയും ഐശ്വര്യ റായിയും; വൈറലായി ചിത്രങ്ങള്‍

മകള്‍ ആരാധ്യയുടെ കൈപിടിച്ചു കൊണ്ടാണ് താരം റെഡ് കാര്‍പെറ്റില്‍ എത്തിയത്

72 -ാമത് കാന്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ അമ്മയ്‌ക്കൊപ്പം മിന്നിത്തിളങ്ങി ആരാധ്യയും. കാനിന്റെ റെഡ് കാര്‍പെറ്റില്‍ ഐശ്വര്യ റായ് എങ്ങനെയാവും എത്തുക എന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. എല്ലാവരുടെയും കാത്തിരിപ്പിന് വിരാമമിട്ട് മകള്‍ ആരാധ്യയുടെ കൈപിടിച്ചു കൊണ്ടാണ് താരം റെഡ് കാര്‍പെറ്റില്‍ എത്തിയത്.

മെറ്റാലിക് ഫിഷ്‌കട്ട് ഗൗണ്‍ അണിഞ്ഞാണ് താരം എത്തിയത്. അതേ നിറത്തിലുള്ള ഉടുപ്പ് അണിഞ്ഞാണ് ആരാധ്യ എത്തിയത്. ഇരുവരുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അമ്മയെ പോലെ തന്നെ മകളും ഒരു കൊച്ചു സുന്ദരി ആണെന്നാണ് ഫോട്ടോ കണ്ട എല്ലാവരുടെയും അഭിപ്രായം.

Exit mobile version