സദാചാര ഗുണ്ടായിസത്തിന്റെ മുഖത്തിനേറ്റ അടിയായ ഇഷ്ക് എന്ന ഷെയ്ന് നിഗം നായകനായ ചിത്രത്തിനെതിരെ സോഷ്യല്‍മീഡിയയിലും സദാചാര ആക്രമണം. ഇഷ്കിനെതിരെ ഉയരുന്ന കമന്റുകള്‍ കേരളത്തിന്റെ പൊതു മനസാക്ഷിയെ വരച്ചുകാണിക്കുന്നുണ്ട്.
എന്നാല്‍ ഈ സദാചാര ആക്രമണത്തെ അവാര്‍ഡായാണ് താന്‍ കാണുന്നതെന്നാണ് ഇഷ്കിന്റെ സംവിധായകന് അനുരാജ് മനോഹറിന്റെ പക്ഷം. ഇത്തരത്തിലുള്ള ഒരു കമന്റിനെ ഇഷ്കിന് കിട്ടിയ മഹത്തായ പുരസ്കാരം എന്ന് വിശേഷിപ്പിച്ച് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
‘പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയില്‍ ചെന്ന് വീഴും.. എന്നിട്ട് ഫെമിനിസം എന്ന് പറഞ്ഞിറങ്ങും…’, ഇതായിരുന്നു ഒരാളുടെ കമന്റ്. തന്റെ ഫേസ്ബുക്ക് പേജില്‍ വന്ന കമന്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് ‘ഒരവാര്‍ഡ് കിട്ടിയിട്ടുണ്ട്..കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട്..’, എന്നാണ് അനുരാജ് പ്രതികരിച്ചത്.
Discussion about this post