മേയ് പത്തിന് താന്‍ ഒരു ആണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട സംവിധായകനും നടനുമായ സൗബിന് ഷാഹിര്‍ ഇപ്പോള്‍ വീണ്ടും സന്തോഷ വാര്‍ത്തയുമായി രംഗത്തെത്തിയിരിക്കുകയാണ്. കുഞ്ഞിന് പേരിട്ട വിവരമാണ് സൗബിന് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒര്ഹാന് സൗബിന് എന്നാണ് താരം കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്.
മകന്റെ പുതിയ ചിത്രം പങ്കുവച്ചു കൊണ്ടാണ് താരം പേര് വെളിപ്പെടുത്തിയത്. 2017 ഡിസംബര്‍ 16 നായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടന്നത്.
ഒരു യമണ്ടന്‍ പ്രേമകഥയാണ് സൗബിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വൈറസ്, അമ്പിളി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, ജാക്ക് ആന്‍ഡ് ജില്, ട്രാന്‍സ്, ജൂതന് എന്നിവയാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങള്‍
Discussion about this post