ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ ആരാധകരുടെ ഹൃദയം കവര്‍ന്ന യുവതാരമാണ് ഷെയ്ന് നിഗം. കുമ്പളങ്ങി നൈറ്റ്സിലെ ബോബിയൊക്കെ വിരഹ കാമുകന്മാരുടെ ന്യൂജെന്‍ വേര്‍ഷനെന്നാണ് സോഷ്യല്‍മീഡിയയും പറയുന്നത്. ഇതിനിടെ ഏറ്റവും ഒടുവില്‍ താരത്തിന്റേതായി ഇറങ്ങിയ ‘ഇഷ്ക്’ എന്ന ചിത്രത്തിലെ സച്ചിയെന്ന കഥാപാത്രത്തെ ആഘോഷിക്കുകയാണ് സിനിമാ പ്രേമികള്‍.
തീയ്യേറ്ററുകളിലാകട്ടെ ഈ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയുമാണ്. അതിലെ ഉമ്മ ചോദിക്കുന്ന സീനാകട്ടെ ട്രോളന്മാര് ഏറ്റെടുത്തും കഴിഞ്ഞു.
അതേസമയം, ‘നിനക്ക് ഇതുവരെ ഉമ്മ കിട്ടിയില്ലേടാ’ എന്നാണ് ആരാധകര്‍ ഇപ്പോള്‍ തമാശയായി ചോദിക്കുന്നതെന്ന് ഷെയ്ന് നിഗം തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്തു ചെയ്യാം, കഥയില്‍ ഉള്ളതല്ലേ നടക്കൂ എന്നാണ് താരത്തിന് ഇതിന് മറുപടിയായി പറയാനുള്ളത്. ഇഷ്കില് താന്‍ ആ സമയത്ത് ചുംബനം ചോദിച്ചില്ലെങ്കില്‍ കഥ മുന്നോട്ട് പോകില്ലായിരുന്നെന്ന് ഒരു അഭിമുഖത്തില്‍ ഷെയ്ന് നിഗം പറയുന്നു. ട്രോളുകള്‍ വന്നപ്പോഴാണ് അത് ശ്രദ്ധിച്ചത് തന്നെയെന്നും ഷെയ്ന് വെളിപ്പെടുത്തുന്നു.
Discussion about this post