ബോളിവുഡില്‍ ഇന്നും യുവനടന്മാരുടെ കൂട്ടത്തിലാണ് ഷാഹിദ് കപൂറിന്റെ സ്ഥാനം. പ്രായം 38 ആയെങ്കിലും 20കാരന്റെ വേഷങ്ങളില്‍ പോലും തിളങ്ങുകയാണ് ഷാഹിദ്. ഒടുവിലത്തെ ചിത്രമായ കബീര്‍ സിങ് തന്നെ ഉദാഹരണം. ഈ ചിത്രത്തിന് പിന്നാലെ സിംഗപ്പൂരിലെ മാഡം ടുസ്യോ മെഴുകു മ്യൂസിയത്തില്‍ പ്രശസ്തരായ വ്യക്തികളുടെ പ്രതിമകളുടെ കൂട്ടത്തില്‍ സ്വന്തം മെഴുകുപ്രതിമ കൂടി വെച്ചതിന്റെ സന്തോഷത്തിലാണ് താരം.
അതേസമയം, മ്യൂസിയത്തിലെ തന്റെ മെഴുകുപ്രതിമ അനാവരണം ചെയ്യാന്‍ പോകുമ്പോള്‍ ഭാര്യ മിറ രാജ്പുത്തിനെ മാത്രമേ ഒപ്പം കൂട്ടിയൊള്ളൂവെന്നാണ് താരം വെളിപ്പെടുത്തിയത്. കുഞ്ഞുങ്ങളായ മിഷയെയും സെയ്നെയും തന്റെ മെഴുകു പ്രതിമ കാണിക്കുന്നില്ലെന്നും താരം പറയുന്നു.
തന്റെ മെഴുക് പ്രതിമ കാണുമ്പോള്‍ കുട്ടികള്‍ക്ക് അരോചകമായി തോന്നാന്‍ സാധ്യതയുണ്ടെന്നാണ് ഷാഹിദിന്റെ പക്ഷം. ”എന്താണിപ്പോള്‍ സംഭവിച്ചത് എന്ന രീതിയിലായിരിക്കും അവര്‍ അത് കാണുന്നത്. രണ്ട് അച്ഛന്മാരെ ഒന്നിച്ച് കാണുന്നത് അവര്‍ക്കൊരു രസകരമല്ലാത്ത അനുഭവമായിരിക്കും”- ഷാഹിദ് പറയുന്നു. അതേസമയം, പ്രതിമയുടെ കാര്യത്തില്‍ തന്റെ ഭാര്യയും അവളുടെ വീട്ടുകാരും എന്റെ മാതാപിതാക്കളുമൊക്കെ വളരെ ആവേശത്തിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
Discussion about this post