രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന ‘നാന് പെറ്റ മകന്’ എന്ന ചിത്രത്തിലെ ആദ്യഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
‘മുറിവേറ്റു വീഴുന്നു നീലക്കുറിഞ്ഞി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പുഷ്പവതിയാണ്. മുരുകന് കാട്ടാക്കടയുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
സംവിധായകന് സജി എം പാലമേലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടന് മിനോണ്‍ ആണ് ചിത്രത്തില്‍ അഭിമന്യുവിന്റെ വേഷത്തിലെത്തുന്നത്. ശ്രീനിവാസന്, ഇന്ദ്രന്‍സ്, സീമ ജി നായര്‍, ജോയ് മാത്യു, സിദ്ധാര്‍ഥ് ശിവ, സരയു, മുത്തുമണി, മെറീന മൈക്കിള്‍ കുരിശിങ്കല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
Discussion about this post