മലയാള കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായകനായ ജയറാം വീണ്ടും ഒരു കിടിലന്‍ കുടുംബ ചിത്രവുമായി എത്തുന്നു. ‘മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
നര്‍മ്മത്തിനും കുടുംബ ബന്ധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള
ചിത്രമാണ് ഇതെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. സക്കറിയയുടെ ഗര്‍ഭിണികളും കുമ്പസാരവുമൊക്കെ ഒരുക്കിയ അനീഷ് അന്‍വര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്.
ഉണ്ണി മുകുന്ദന്, വിജയരാഘവന്, സലിംകുമാര്‍, ജോണി ആന്റണി, മല്ലിക സുകുമാരന്‍, രമേശ് പിഷാരടി, ബാബുരാജ്, ധര്മ്മജന് ബോല്‍ഗാട്ടി, സെന്തില്‍ കൃഷ്ണ, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അച്ചിച്ച സിനിമാസ്, മലയാളം മൂവി മേക്കേഴ്സ് എന്നിവയുടെ ബാനറില്‍ ഹസീബ് ഹനീഫ്, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അടുത്ത മാസം ചിത്രം തീയ്യേറ്ററുകളിലെത്തും.
Discussion about this post