പൃഥ്വിരാജ് ആദ്യമായി സംവിധായക തൊപ്പി അണിഞ്ഞ ചിത്രമാണ് ‘ലൂസിഫര്‍’. തീയ്യേറ്ററുകളില്‍ എത്തിയത് മുതല്‍ പുതിയ റെക്കോര്‍ഡുകള്‍ കുറിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിത്രം. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ നൂറു കോടി ക്ലബില്‍ ഇടം നേടിയ ചിത്രം കൂടിയാണ് ലൂസിഫര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ 50 ാം ദിവസം മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പം ആഘോഷിച്ചിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. സുപ്രിയയാണ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
‘ലൂസിഫറും അദ്ദേഹത്തിന്റെ ജനറലും അവരുടെ ജീവിതത്തിലെ സ്ത്രീകളും’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. മോഹന്‍ലാലിന്റെ വീട്ടില്‍ വെച്ചായിരുന്നു ആഘോഷം നടന്നത്.
ചിത്രം കഴിഞ്ഞ ദിവസമാണ് 200 കോടി കടന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ലൂസിഫര്‍. ചിത്രം ഇപ്പോഴും നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
Discussion about this post