പാലും പഴവും കൈകളിലേന്തി എന്ന പാട്ട് പാടി മലയാളികളുടെ മനസില്‍ ഇടം നേടിയ ഗണപതി നായകനാകുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന്‍ തീയ്യേറ്ററിലേക്ക്. ചിത്രം ഒന്‍പതിന് റിലീസ് ചെയ്യും.
യുവതലമുറയുടെ ആഗ്രഹങ്ങള്‍ കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും മാറ്റങ്ങളുമാണ് സിനിമയുടെ പ്രമേയം. നഗരത്തില്‍ ജീവിക്കുന്ന കര്‍ഷകനായ ജോസഫിന്റെയും മേരിയുടേയും മക്കളായ സാമും ടോമും പഠനം പൂര്‍ത്തിയാക്കി യൂറോപ്പിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കുടുംബത്തോടൊപ്പം ജീവിക്കുന്നതിനായി യൂറോപ്പ് ഉപേക്ഷിച്ച ജോസഫിനും ഭാര്യക്കും ഇത് സമ്മതമല്ല. മക്കളെ അവരുടെ ആഗ്രഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാര്‍ നടത്തുന്ന അവരുടെ ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ ഗണപതിയുടെ അച്ഛനായി എത്തുന്നത് ലാല്‍ ആണ്. അമ്മയായി മുത്തുമണിയും സഹോദരനായി ബാലു വര്‍ഗീസും എത്തുന്നു.
നവാഗതനായ ഡഗ്ലസ്സ് ആല്‍ഫ്രഡ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജുവര്‍ഗീസ് , രാഹുല്‍ മാധവ്, രണ്‍ജി പണിക്കര്‍, പാഷാണം ഷാജി, വിഷ്ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ഹരി നാരായണന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്നു. മലര്‍ സിനിമാസും ജുവിസ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post