മുംബൈ: തന്റെ കടുത്ത ആരാധകനായ അസുഖബാധിതനായ ആണ്‍കുട്ടിയെ കാണാന്‍ ബോളിവുഡ് താരം സല്മാന് ഖാന് എത്തി. കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിയുന്ന കൊച്ചു ആരാധകനെ നേരിട്ട് കാണാനെത്തിയാണ് സകലരെയും താരം ഞെട്ടിച്ചത്. ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ എത്തിയാണ് സല്മാന് ആരാധകനെ കണ്ടത്. സല്‍മാനും ആരാധകനുമടങ്ങുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
സല്‍മാന്റെ മറ്റൊരു ആരാധകന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സല്മാന് കുട്ടിയോട് സംസാരിക്കുന്നതു കാണാം. കുട്ടിയുടെ അമ്പരപ്പ് മാറാത്ത മുഖമാണ് വീഡിയോയില്‍ ഉടനീളം.
കടുത്ത സല്മാന് ഖാന് ആരാധകനായ ഗോവിന്ദ് എന്നയാളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സല്മാന് ആശുപത്രിയില്‍ എത്തിയത്. ഗോവിന്ദിന്റെ ബന്ധുവിന്റെ മകനാണ് കുട്ടി.
ഭാരത് എന്ന തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്നാണ് സല്മാന് ആശുപത്രിയില്‍ എത്തിയത്. ഭാരത് കൂടാതെ ബിഗ്ഗ് ബോസ് എന്ന പരിപാടിയുടെ അവതാരകന് കൂടിയാണ് ഇപ്പോള്‍ സല്മാന്.
Discussion about this post