‘പ്രാന്തങ്കണ്ടലിന്‍ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത്..’ നിമിഷങ്ങള്‍ക്ക് മലയാളിയുടെ നാവിന്‍ തുമ്പിലേക്ക് കുടിയേറിയിരിക്കുകയാണ് തൊട്ടപ്പനിലെ ഈ ഗാനം.
വ്യത്യസ്തമായ കണ്ടലിന്‍ കീഴിലെ പ്രണയം തുളുമ്പുന്ന വരികള്‍ പിറന്നത് കവി അന്‍വര്‍ അലിയുടെ തൂലികയില്‍ നിന്നാണ് പിറന്നത്. തീരപ്രദേശത്തെ പ്രണയം പറയാന്‍ ക്ലീഷേ പ്രണയപശ്ചാത്തലങ്ങള്‍ ഒഴിവാക്കിയാണ് വളരെ റൊമാന്റിക്കായ കണ്ടലിനെ കുറിച്ചെഴുതിയതെന്ന് അന്‍വര്‍ അലി പറയുന്നു. തീരമേഖകളിലെ ജീവിതത്തിന്റെ പ്രധാനഭാഗമാണ് കണ്ടല്‍കാടുകള്‍. കമിതാക്കള്‍ക്ക് ഏറെ സ്വകാര്യത നല്‍കുന്ന ഇടങ്ങളാണ് കണ്ടല്‍മരച്ചുവടുകള്‍.
അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം ഒരുക്കിയത് ലീല എല്‍ ഗിരീഷ് കുട്ടനാണ്. സുപ്രസിദ്ധ തമിഴ് പിന്നണി ഗായകന്‍ പ്രദീപ് കുമാറും സിത്താര കൃഷ്ണകുമാറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് വിനായകന്‍ നായകനായ തൊട്ടപ്പന്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ തൊട്ടപ്പന്‍ എടുത്തിരിക്കുന്നത്.