കൊച്ചി: മലയാള സിനിമയിലെ മികച്ച താരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. പിതാവ് സുകുമാരനെ പോലെ മലയാള സിനിമയ്ക്ക് അഭിമാനമാണ് മക്കളും. എന്നാല്‍ അഭിനയത്തില്‍ മാത്രമല്ല മിമിക്രിയിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്.
സുകുമാരനെ ഇന്ദ്രജിത്ത് അനുകരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഇന്ദ്രജിത്തിന്റെ അമ്മ മല്ലിക സുകുമാരന്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.
‘മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാണ്… കൊള്ളാമോ ? എന്ന ഡയലോഗ് സുകുമാരന്‍ പറയുന്ന രീതിയില്‍ ഇന്ദ്രജിത്ത് അനുകരിക്കുന്ന വീഡിയോ ആണിത്. നേരത്തെ ഇന്ദ്രജിത്തും മകളും തമ്മിലുള്ള ഡാന്‍സിന്റെ വീഡിയോയും വൈറലായിരുന്നു.
Discussion about this post