സത്യന് അന്തിക്കാടിന്റെ ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ രാജേഷ്. നിവിന്‍ പോളിക്കൊപ്പം ‘സഖാവ്’ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ ഐശ്വര്യ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ് മാധ്യമങ്ങളില്‍ താരത്തിന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഒരു സഹതാരവുമായി ഐശ്വര്യ പ്രണയത്തിലാണെന്നാണ് വാര്‍ത്ത. ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ച് താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്.
‘എന്റെ പ്രണയത്തെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ കുറച്ചുകാലമായി കേള്‍ക്കുന്നുണ്ട്. എനിക്കൊപ്പം ചേര്‍ത്ത് പറയുന്ന ആളുടെ പേരെങ്കിലും ദയവ് ചെയ്ത് എന്നോട് പറയൂ. അറിയാന്‍ ആഗ്രഹമുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളെ തടയണം. അത്തരത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ നിങ്ങളെ അത് ആദ്യം അറിയിക്കുക ഞാന്‍ തന്നെയാവും. ഇപ്പോഴും ഞാന്‍ സിംഗിള്‍ ആണ്, സന്തോഷവതിയുമാണ്’, ഐശ്വര്യ ട്വിറ്ററില്‍ കുറിച്ചു.
Hey guys I have been hearing rumours on my love story… pls let me also know who tat guy is .. very much eager to know🤪🤪🤪 pls stop spreading such fake news … if something happens I would be first person to inform u all .. very much single an happie have a great weekend
— aishwarya rajessh (@aishu_dil) May 10, 2019
കാക്കമുട്ടൈ, കനാ, റമ്മി, ധര്‍മ്മദുരൈ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ തമിഴകത്ത് ശ്രദ്ധേയയാണ് ഐശ്വര്യ. രതീന്ദ്രന്‍ ആര് പ്രസാദിന്റെ ‘ഇത് വേതാളം സൊല്ലും കഥൈ’ ആണ് ഐശ്വര്യയുടെ ഈ വര്‍ഷം തീയ്യേറ്ററില്‍ എത്തുന്ന ചിത്രം.
Discussion about this post