മെഗാസ്റ്റാറിനൊപ്പം ഒരു തകര്‍പ്പന്‍ സെല്‍ഫി

എബിസിഡിയില്‍ ദുല്‍ഖര്‍ സല്‍മാന്റെ സന്തതസഹചാരിയായ ഗ്രിഗറിയെ അത്ര പെട്ടെന്നൊന്നും മലയാളി പ്രേക്ഷകര്‍ മറക്കില്ല. ഇപ്പോള്‍ ഇതാ താരത്തിന്റെ ഒരു സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും നസ്രിയയ്ക്കും ഒപ്പമുള്ള സെല്‍ഫിയാണ് വൈറലായിരിക്കുന്നത്. ഗ്രിഗറി തന്നെയാണ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

വിമാനയാത്രക്കിടയില്‍ എടുത്ത സെല്‍ഫിയാണ് താരം ഫേസ്ബുക്കില്‍ ആരാധകരുമായി പങ്കുവെച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴേ കമന്റ് ചെയ്തിരിക്കുന്നത്. ‘ഗ്രിഗറിയുടെ ഭാഗ്യം, കൂട്ടത്തില്‍ ചുള്ളന്‍ മമ്മൂക്ക, നസ്രിയയുടെ ക്യൂട്ട് ചിരി’.തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ പങ്കുവെയ്ക്കുന്നത്. മമ്മൂട്ടി നായകനാകുന്ന ഉണ്ടയാണ് ഗ്രിഗറിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തില്‍ പോലീസുകാരനായിട്ടാണ് താരം എത്തുന്നത്. വയനാട്ടില്‍ വെച്ചായിരുന്നു സിനിമ ചിത്രീകരണം.

Exit mobile version