പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ ചിത്രം പ്രേതം 2 ട്രെയിലര്‍ പുറത്തിറങ്ങി. ഹൊറര്‍ കോമഡി ചിത്രത്തില്‍ മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രമായിത്തന്നെയാണ് ജയസൂര്യ എത്തുന്നത്.
ഒരു കാലത്ത് ഒട്ടേറെ മോഹന്‍ലാല്‍ ചിത്രങ്ങളുടെ പ്രധാന ലൊക്കേഷനായിരുന്ന ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മന അതേപേരില്‍ സിനിമയില്‍ പശ്ചാത്തലമാവുന്നുണ്ട്. ‘ക്വീന്‍’ ഫെയിം സാനിയ ഇയ്യപ്പന്‍, ‘വിമാനം’ ഫെയിം ദുര്‍ഗ്ഗ കൃഷ്ണന്‍ എന്നിവരാണ് നായികമാര്‍. സിദ്ധാര്‍ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയ്ന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിഷ്ണു നാരായണനാണ് ഛായാഗ്രഹണം. വരികളും സംഗീതവും ആനന്ദ് മധുസൂദനന്‍. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രം ക്രിസ്മസ് റിലീസായി തീയ്യേറ്ററുകളിലെത്തും.
Discussion about this post