വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന താരമാണ് നടി രാഖി സാവന്ത്. നടി തനുശ്രീ ദത്ത നാന പടേക്കറിനെതിരെ മീ ടൂ ആരോപണവുമായി രംഗത്ത് വന്നപ്പോള്‍ നടനെ പിന്തുണച്ചതും രാഖി സാവന്തിന്റെ വിവാഹവും മറ്റും വലിയ വിവാദങ്ങളില്‍ കലാശിച്ചിരുന്നു. കൊമേഡിയനായ ദീപക് കലാലിനെയാണ് രാഖി സാവന്ത് കല്യാണം കഴിക്കാന്‍ തീരുമാനിച്ചിരുന്നത്. കല്യാണ കുറിയ്ക്കൊപ്പം വെര്‍ജിനാണെന്ന സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുത്തിയതാണ് ചര്‍ച്ചാ വിഷയമായത്. എന്നാല്‍ ആ വിവാഹം പിന്നീട് മുടങ്ങിയതായും താരം അറിയിച്ചിരുന്നു. ഇതുപോലെ നിരവധി വിവാദങ്ങളിലൂടെയാണ് രാഖി സാവന്ത് ചര്‍ച്ചയായിട്ടുള്ളത്.
ഇപ്പോള്‍ മറ്റൊരു വിവാദത്തില്‍ കൂടി അകപ്പെട്ടിരിക്കുകയാണ് താരം. പാകിസ്താന്റെ പതാക നെഞ്ചിലേറ്റിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതാണ് രാഖി സാവന്തിന് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. രാഖി തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതിന് തൊട്ടുപിന്നാലെ രാഖിക്ക് നേരേ സൈബര്‍ ആക്രമണവും ആരംഭിച്ചു. ഇതോടെ താരം തന്നെ വിശീദകരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
താന്‍ അഭിനയിക്കുന്ന ധര 370 എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യമാണിത്. കാശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രത്തില്‍ പാകിസ്താനി പെണ്‍കുട്ടിയുടെ വേഷത്തിലാണ് താന്‍ അഭിനയിക്കുന്നതെന്ന് രാഖി വെളിപ്പെടുത്തി. കൊച്ചു കുട്ടികളെപ്പോലും ജിഹാദികളാക്കി മാറ്റുന്ന പാകിസ്താനിലെ തീവ്രവാദ സംഘടനകളുടെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് മുന്പില് തുറന്ന് കാണിക്കുന്ന കഥാപാത്രമാണ് തന്റേതെന്നും രാഖി പറയുന്നു.
Discussion about this post