ബോബി-സഞ്ജയ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഉയരെ’. ചിത്രം മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നോട്ട് കുതിക്കുകയാണ്. അതേസമയം ‘കസബ’ വിഷയത്തില്‍ മമ്മൂക്കയ്ക്ക് യാതൊരു പ്രശ്‌നമില്ലെന്നും അദ്ദേഹത്തിന്റെ ആരാധകരാണ് പ്രശ്നങ്ങള്‍ എല്ലാം ഉണ്ടാക്കുന്നതെന്നും തിരക്കഥാകൃത്ത് ബോബി പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോബി ഇങ്ങനെ പറഞ്ഞത്. ഞങ്ങളുടെ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ചീഫ് ഗസ്റ്റ് മമ്മൂട്ടിയായിരുന്നു. കസബ വിഷയത്തില്‍ മമ്മൂക്കയ്ക്ക് വല്ല വിരോധവും ഉണ്ടെങ്കില്‍ അദ്ദേഹം ഒരിക്കലും ഞങ്ങളുടെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വരില്ലായിരുന്നുവെന്നും ബോബി പറഞ്ഞു.
‘അതേസമയം ഇപ്പോള്‍ പാര്‍വതിക്ക് നേരെ നടക്കുന്ന അറ്റാക്കുകള്‍ എന്ന് പറയുന്നത് മമ്മൂക്ക അഭിനയിച്ച ഒരു സിനിമയുമായി ബന്ധപ്പെട്ട ഒരു വിവാദത്തിന്റെ ഭാഗമാണ്. അതില്‍ ഏറ്റവും ഒഫന്റഡ് ആകേണ്ടത് മമ്മൂക്കയാണ്. അദ്ദേഹത്തിനാണെങ്കില്‍ ഇതില്‍ യാതൊരു പ്രശ്നവുമില്ല. മാത്രമല്ല ഞങ്ങളുടെ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ചീഫ് ഗസ്റ്റായി എത്തിയതും മമ്മൂക്കയായിരുന്നു. വിരോധമുണ്ടെങ്കില്‍ അദ്ദേഹം വരില്ലല്ലോ. അദ്ദേഹത്തിന്റെ ഫാന്‍സാണ് ഈ പ്രശ്നങ്ങള്‍ എല്ലാം ഉണ്ടാക്കുന്നത്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും തമ്മില്‍ ഒരു പ്രശ്നവും ഇല്ല എന്നതാണ് സത്യം’ അഭിമുഖത്തില്‍ ബോബി പറഞ്ഞു. മമ്മൂട്ടി ‘ഉയരെ’ കാണുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അഭിമുഖത്തില്‍ ബോബി പറഞ്ഞു.
ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായാണ് പാര്‍വതി ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ ‘പല്ലവി രവീന്ദ്രന്‍’ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇതിനോടകം നെഞ്ചേറ്റി കഴിഞ്ഞു. മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആസിഫ് അലി, ടൊവീനോ തോമസ്, സിദ്ദിഖ്, അനാര്‍ക്കലി മരയ്ക്കാര്‍, പ്രതാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Discussion about this post