മിനിസ്ക്രീനിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പേളി മാണിയുടെയും ടെലിവിഷന്‍ സീരിയല്‍ താരം ശ്രീനിഷ് ആരവിന്ദിന്റെയും വിവാഹം ഇരു കൈയ്യും നീട്ടിയാണ് സമൂഹമാധ്യമങ്ങള്‍ സ്വീകരിച്ചത്. മെയ് അഞ്ചിന് ക്രിസ്തീയ ആചാര പ്രകാരം ചൊവ്വര പള്ളിയില്‍ വെച്ച് ഇവര്‍ വിവാഹിതാരായിരുന്നു. ഇന്നലെ ഹിന്ദു ആചാര പ്രകാരം പാലക്കാട് വെച്ചും വിവാഹം നടന്നു.
ചുവന്ന പട്ടുസാരി ധരിച്ചാണ് പേളി വേദിയിലെത്തിയത്. മുണ്ടും ജുബ്ബയുമായിരുന്നു ശ്രീനിഷിന്റെ വേഷം. ‘പാലക്കാട്ട് പക്കത്തിലെ’ എന്ന തമിഴ് ഗാനത്തിന് ഇരുവരും ചുവടുവെച്ചിരുന്നു. നവദമ്പതികളുടെ ഡാന്‍സ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഇന്നലെ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇതിനോടകം തന്നെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരുടെയും പ്രണയത്തിലാകുന്നത്.
വീഡിയോ
Discussion about this post