തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. അഭിനയിച്ച ചിത്രങ്ങളൊക്കെ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ് ഈ താരസുന്ദരി. തന്റെ ഇത്രയും നാളത്തെ സിനിമാ ജീവിതത്തില്‍ ചെയ്യേണ്ടിയിരുന്നില്ല എന്നൊരു കഥാപാത്രമുണ്ടെന്നാണ് തെന്നിന്ത്യയുടെ താരസുന്ദരി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സൂര്യ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഗജിനിയിലെ വേഷമാണത്.
അസിന് നായികയായി എത്തിയ ചിത്രത്തില്‍ സെക്കന്റ് ഹീറോയിന് ആയിട്ടാണ് നയന്‍താര എത്തിയത്. എന്നാലിപ്പോള്‍ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും വലിയ മോശം തീരുമാനം ആയിരുന്നുവെന്നാണ് താരം പറയുന്നത്. തന്നോട് സിനിമയുടെ തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോള്‍. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ അവര്‍ ചിത്രീകരിച്ചത്. പക്ഷേ ഞാന്‍ ഈ കാര്യത്തില്‍ ആരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്ക് വലിയൊരു പാഠമായിരുന്നു.
കഥ ശ്രദ്ധിച്ചു കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കാന്‍ തുടങ്ങിയതും ഈ ചിത്രത്തിന് ശേഷമാണെന്നാണ് നയന്‍താര പറയുന്നത്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്ക്കൊപ്പം ശിവകാശി എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ടു വട്ടം ചിന്തിച്ചിരുന്നുവെന്നും എന്നാല്‍ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറില്‍ വലിയ നേട്ടമായിരുന്നുവെന്നും നയന്‍താര പറയുന്നു. ശിവകാര്ത്തികേയന് നായകനായി എത്തുന്ന മിസ്റ്റര്‍ ലോക്കല്‍ ആണ് നയന്‍താരയുടെ തീയ്യേറ്ററുകളിലെത്തുന്ന അടുത്ത ചിത്രം.
Discussion about this post