മലയാളികളുടെ പ്രിയപ്പെട്ട അവതാരികയും നടിയുമായ പേളി മാണിയുടെ വിവാഹമാണ് ഇന്ന്. വരന് സീരിയലിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടന് ശ്രീനീഷ് ആണ്. ഇരുവരുടെയും പ്രണയ വിവാഹമാണ്. ‘ഞാന്‍ എന്റെ ചുരുളമ്മയെ വിവാഹം കഴിക്കുന്ന ദിനമാണിന്ന്, എല്ലാവരുടെയും അനുഗ്രഹം വേണം’ എന്നാണ് ശ്രീനീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് എന്ന പരിപാടിക്കിടയിലാണ് ഇരുവരും പ്രണയത്തിലായത്. ഈ പ്രണയം റിയാലിറ്റി ഷോയിലെ ഗെയിമിന്റെ ഭാഗമായി രണ്ട് മത്സരാര്‍ത്ഥികള്‍ക്കിടയില്‍ രൂപപ്പെട്ടുവന്ന ബന്ധമാണെന്നും സത്യസന്ധമല്ലെന്നുമൊക്കെയാണ് പ്രേക്ഷകര്‍ ആദ്യം കരുതിയത്. എന്നാല്‍
കഴിഞ്ഞ ജനുവരിയില്‍ എല്ലാവരെയും ഞെട്ടിച്ച് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് വിവാഹത്തിന്റെ ക്ഷണക്കത്തും ഇരുവരും പുറത്തു വിട്ടിരുന്നു.
ആലുവയില്‍ ഒരു പള്ളിയില്‍ വെച്ച് ക്രിസ്ത്യന്‍ മതാചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ ആണ് ഇന്ന് നടക്കുക. നെടുമ്പാശ്ശേരി സിയാല്‍ കണ്വെന്ഷന് സെന്ററിലാണ് വിവാഹവിരുന്ന്. മെയ് 8ന് പാലക്കാട് ശ്രീനിഷിന്റെ വസതിയില്‍ വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന്റെ കര്‍മ്മങ്ങള്‍ നടക്കും.
Discussion about this post