മലയാളിയാണെങ്കിലും ദക്ഷിണേന്ത്യയെ തന്നെ അടക്കി വാഴുന്ന സൂപ്പര്‍ താരമായി വളര്‍ന്ന നയന്‍താരയ്ക്ക് വിവാഹം. ദക്ഷിണേന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന 34കാരിയായ താരം ബോയ്ഫ്രണ്ടായ വിഘ്നേഷിനേയാണ് വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നത്. തമിഴ് സിനിമാലോകത്തെ സകലകലാ വല്ലഭനാണ് വിഘ്നേഷ്. സംവിധായകനും നടനും ഗാനരചയിതാവുമാണ് വിഘ്നേഷ് ശിവന്.
4 വര്‍ഷമായി നയന്‍താരയും വിഘ്നേഷും പ്രണയത്തിലാണ്. ഈ വര്‍ഷാവസാനം വിവാഹ നിശ്ചയവും അടുത്ത വര്‍ഷമാദ്യം വിവാഹവുമുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം നടന്ന ഒരു ചലച്ചിത്ര അവാര്‍ഡ് പരിപാടിക്കിടെ വിഘ്നേഷിനെ ഭാവിവരന് എന്നാണ് നയന്‍താര വിശേഷിപ്പിച്ചത്. അതും സോഷ്യല്‍മീഡിയയില്‍ ഇരുവരുടേയും വിവാഹ ചര്‍ച്ചകള്‍ ശക്തമാക്കിയിരുന്നു.
നയന്‍താരയെന്ന ഡയാന മേരി കുര്യന് തിരുവല്ല സ്വദേശിനിയാണ്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളില്‍ താരറാണിയായി. വിഘ്നേഷ് സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ (2015) എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് വിഘ്നേഷുമായി നയന്‍താര സൗഹൃദത്തിലാകുന്നതും പിന്നീട് പ്രണയം മൊട്ടിടുന്നതും.
Discussion about this post