ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ചര്‍ച്ചയായ ഒന്നാണ് അവതാരകയായും നടിയുമായ പേളി മാണിയുടെയും നടന്‍ ശ്രീനിഷ് അരവിന്ദന്റെയും പ്രണയം. ഏറെ നാള്‍ നീണ്ട പ്രണയത്തിനാണ് നാളെ തിരശീല വീഴുന്നത്. അടുത്തിടെയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ബിഗ് ബോസില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി ഉള്ളതാണ് പ്രണയം എന്നാണ് ധരിച്ചിരുന്നത്. എന്നാല്‍ തങ്ങളുടെ പ്രണയം സത്യമാണെന്നും പറഞ്ഞ് രണ്ട് പേരും രംഗത്ത് വന്നിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞതോടെ താരങ്ങളുടെ കല്യാണത്തിനായി കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ ആ കാത്തിരിപ്പിന് കൂടിയാണ് തിരശീല വീഴുന്നത്.
പേളി മാണിയും ശ്രീനിഷ് അരവിന്ദും ഞായറാഴ്ച്ചയാണ് വിവാഹിതരാവുന്നത്. ഇപ്പോള്‍ വിവാഹത്തിന് മുന്‍പുള്ള ബ്രൈഡല്‍ ഷവറിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പേളി. ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ പിങ്ക് നിറത്തിലുള്ള ഷോര്‍ട് ഡ്രസ്സ് അണിഞ്ഞാണ് പേളി പങ്കെടുത്തത്. സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഇതിനിടെ പേളിയും ശ്രീനിഷും കഴിഞ്ഞ വര്‍ഷം അവസാനം ഒരു മ്യൂസിക്കല്‍ വീഡിയോ പുറത്തു വിട്ടിരുന്നു. ആ വീഡിയോ പുറത്തു വന്നതിനു ശേഷവും ഇരുവരുടെയും വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് വിവാഹത്തിന്റെ ക്ഷണക്കത്തും ഇരുവരും പുറത്തു വിട്ടിരുന്നു.