ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തില്‍ നിവിന്റെ അനിയത്തിയായും മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി വന്നും പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ താരമാണ് ഐമ സെബാസ്റ്റിയന്. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഭര്‍ത്താവിന് സൗന്ദ്യര്യമില്ലെന്നും എന്തിനാണ് അയാളെ കല്യാണം കഴിച്ചതെന്നുമുള്ള കമന്റിന് കിടിലന്‍ മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഐമ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് താഴെയാണ് ഭര്‍ത്താവ് ബോറനാണെന്നും എന്തിനാണ് ഇയാളെ കല്യാണം കഴിച്ചതെന്നുമാണ് അര്ജുന് എന്ന പേരുള്ള ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് ഐമ നല്കിയ മറുപടി ഇങ്ങനെ ആയിരുന്നു, ‘സ്വന്തം ഫോട്ടോ ഇടാന്‍ ധൈര്യമില്ലാത്ത ചേട്ടന് എന്റെ ഭര്‍ത്താവിന്റെ സൗന്ദര്യത്തെ കുറിച്ചുള്ള ധാരണയും കണ്ടെത്തലും ജാഗ്രതയും കുഴിച്ച് ഇട്ടോ’ എന്നാണ്. എന്തായാലും ഈ മറുപടി കലക്കിയെന്നാണ് എല്ലാവരുടെയും അഭിപ്രായം.
നേരത്തെ ദിലീപിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തപ്പോള്‍ ‘ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ’ എന്നായിരുന്നു ഒരു യുവാവിന്റെ കമന്റ്. ‘പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്’ എന്നായിരുന്നു അന്ന് ഐമ അയാള്‍ക്ക് കൊടുത്ത മാസ് മറുപടി.
Discussion about this post