മലയാളികളുടെ പ്രിയപ്പെട്ട ഗായികയും നടിയുമായ റിമി ടോമി വിവാഹമോചിതയാകുന്നു. ഭര്‍ത്താവ് റോയ്സുമായി വിവാഹ മോചനം ആവശ്യപ്പെട്ട് താരം എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഏപ്രില്‍ 12നാണ് റിമി ഹര്‍ജി നല്‍കിയത്. പരസ്പര സമ്മത പ്രകാരമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇരുവര്‍ക്കും ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഇന്ന് കോടതിയില്‍ ഹാജരായ രണ്ടുപേര്‍ക്കും കൗണ്‍സിലിംഗ് നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് മാറ്റി വെച്ചിരിക്കുകയാണ്. 2008ലാണ് റോയ്സും റിമിയും വിവാഹിതരായത്.
പതിനൊന്ന് വര്‍ഷത്തെ വിവാഹജീവിതം വേണ്ടെന്ന് വച്ച വിവരം ഇവര്‍ ആരെയും അറിയിച്ചിരുന്നില്ല. മാധ്യമങ്ങള്‍ പോലും വൈകിയാണ് ഇവരുടെ വിവാഹമോചന വാര്‍ത്ത അറിഞ്ഞത്. അതേസമയം ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും ഇവരുടെ സുഹൃത്തുകള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Discussion about this post