ലവ് 24×7 എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച നായികയാണ് നിഖില വിമല്‍. താരം ആദ്യമായി നിര്‍മ്മിച്ച ‘വേലി’ എന്ന ഷോര്‍ട്ട് ഫിലിമിന് സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തത്. താരം തന്നെയാണ് ചിത്രം റിലീസ് ചെയ്ത കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
കുട്ടികളുടെ സ്കൂള്‍ നാടക റിഹേഴ്സലിലൂടെ പുരോഗമിക്കുന്ന ഷോര്‍ട്ട് ഫിലിം സമകാലിക സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അതിര്‍ത്തി വല്‍ക്കരണത്തെയും വേലികെട്ടുകളെയും കുറിച്ചാണ് സംസാരിക്കുന്നത്. ഇതിനൊക്കെ പുറമെ കാലം ഇത്രയൊക്കെ മാറിയിട്ടും സമൂഹത്തില്‍ ഇപ്പോഴും ജാതീയ വിവേചനം നിലനില്‍ക്കുന്നുണ്ട് എന്ന് കൂടെ ഈ ഷോര്‍ട്ട് ഫിലിം ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘അള്ള് രാമേന്ദ്രന്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് വിനീത് വാസുദേവനാണ് ‘വേലി’യുടെ സംവിധായകന്.
പറയാതെ പലതും ഈ ചിത്രത്തിലൂടെ സംവിധായകന് പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ‘സുന്ദരമായ കവിത പോലെ മനോഹരം’ എന്നാണ് ചിലര്‍ ഈ ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
Discussion about this post