ഐശ്വര്യറായിക്കെതിരെ ട്രോളുകളുമായി ആരാധകര്‍

മുംബൈ: ബോളിവുഡ് താരങ്ങള്‍ ഐശ്വര്യയെയും അഭിഷേകിനെയും ആരാധകര്‍ പിന്തുടരുന്നത് പോലെ താരങ്ങളുടെ മകള്‍ ആരാധ്യയെ വിടാതെ പിന്തുടരാറുണ്ട്. ആരാധ്യയുടെ കൈ ഐശ്വര്യ എപ്പോഴും പിടിച്ച് നടക്കുന്നത് ക്യാമറകണ്ണുകള്‍ ഒപ്പിയെടുത്തതാണ്. ഇതിനെതിരെ ട്രോളുകളുമായാണ് ആരാധകര്‍ രംഗത്തെത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്‍ ഐശ്വര്യയും അഭിഷേക് ബച്ചനും ജയാ ബച്ചനും സുഹൃത്തുക്കളും ഒത്തുചേര്‍ന്നിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. മകള്‍ ആരാധ്യയുടെ കൈ പിടിച്ചുകൊണ്ട് കാറിനടുത്തേക്ക് വരുന്ന ചിത്രങ്ങളാണ് ആരാധകരെ ചൊടിപ്പിച്ചത്.

ദൈവത്തെ ഓര്‍ത്ത് ആരാധ്യയുടെ കൈ വിടാമോ എന്നാണ് ഒരു ആരാധകന്റെ കമന്റ്, ആരാധ്യക്ക് കൈ വേദന ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നെന്നാണ് മറ്റൊരു കമന്റ്. ആരാധ്യക്ക് മൂന്നുവയസ് അല്ല പ്രായം, സ്വതന്ത്രയായി അവളെ നടക്കാന് അനുവദിക്കു തുടങ്ങിയ കമന്റുകളുമുണ്ട്. മകളുടെ കൈ പിടിച്ചുകൊണ്ടുള്ള ഐശ്വര്യയുടെ ചിത്രം ഇതാദ്യമായല്ല ക്യാമറകണ്ണുകള്‍ ഒപ്പിയെടുക്കുന്നത്. മകളോടുള്ള ഐശ്വര്യയുടെ അമിത കരുതല്‍ പലപ്പോഴും വിമര്‍ശനത്തിന് ഇടയായിട്ടുണ്ട്.

Exit mobile version