പാര്‍വതിയുടെ ഉയരെ എന്ന ചിത്രം തീയ്യേറ്ററുകള്‍ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പാര്‍വതിയുടെ കഥാപാത്രമായ പല്ലവി രവീന്ദ്രനാണ് ഉയരെയുടെ ഉയിര് എന്ന അഭിപ്രായവുമുണ്ട്. അതിനിടയില്‍ പണ്ട് കേരള ചലച്ചത്രോത്സവത്തില് മമ്മൂട്ടിയുടെ കസബ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെപ്പറ്റി മനസ് തുറന്നിരിക്കുകയാണ് പാര്‍വതി.
അന്ന് താന്‍ വിമര്‍ശിച്ചത് മമ്മൂട്ടിയെയല്ലെന്നും, കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയാണെന്നും പാര്‍വതി ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അന്ന് താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടെന്നും അതിനാലാണ് തനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായതെന്നും താരം പറഞ്ഞു.
സ്ത്രീവിരുദ്ധതയെ ആഘോഷിക്കരുത്, മഹത്വവത്ക്കരുത് എന്നാണ് പറഞ്ഞതെന്നും അതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും താരം വ്യക്തമാക്കി. കൂടാതെ ഉയരെ തീയ്യേറ്ററുകളിലെത്തിയതിന് ശേഷം അന്ന് വിയോജിപ്പ് പ്രകടിപ്പിച്ച ഫാന്‍സ് അസോസിയേഷന് പ്രതിനിധികള്‍ പോലും വിളിച്ചു, നിങ്ങളോട് വ്യക്തിപരമായി വിയോജിപ്പുണ്ട്, പക്ഷേ ഈ സിനിമയില്‍ നിങ്ങള്‍ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞുവെന്നും പാര്‍വതി വ്യക്തമാക്കി.
Discussion about this post