പ്രണയവും പ്രണയ നഷ്ടവും അനുഭവിച്ചയാളാണ് താനെന്ന് ചലച്ചിത്ര താരം ഭാവന. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന തന്റെ മനസ് തുറന്നത്. താന്‍ കോണ്‍വെന്റിലാണ് പഠിച്ചത്. അതിനാല്‍ അപ്പോള്‍ പ്രണയിക്കാന്‍ അവസരം ലഭിച്ചില്ലെന്ന് ഭാവന പറയുന്നു. അതിന്‌ശേഷം പതിനഞ്ചാമത്തെ വയസില്‍ സിനിമയിലെത്തി അതിനാല്‍ കോളേജിലെ പ്രണയവും നടന്നില്ലയെന്ന് താരം പറയുന്നു.
അതേസമയം താന്‍ പ്രണയവും പ്രണയ നഷ്ടവും അനുഭവിച്ച ആളാണെന്ന് ഭാവന വ്യക്തമാക്കി. പെട്ടെന്നൊരു ദിവസം മുന്‍ കാമുകനെ കണ്ടാല്‍ മുഖം തിരിച്ച് പോകേണ്ട കാര്യമില്ലെന്നും അയാളുമായി നല്ല സൗഹൃദം സൂക്ഷിക്കുകയെന്നും ഭാവന പറയുന്നു. പണ്ട് പ്രണയിച്ചിരുന്ന കാര്യത്തെപ്പറ്റി അയാളോട് സംസാരിക്കുന്നത് വളരെ മനോഹരമായ കാര്യമാണെന്നും താരം പറയുന്നു.
തനിക്ക് ഇതുവരെ പ്രണയം കൊണ്ടു ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു. നഷ്ട പ്രണയമില്ലെങ്കില്‍ ജീവിതത്തില്‍ എന്ത് രസമാണുള്ളതെന്നും ഭാവന ചോദിക്കുന്നു. അതേസമയം ഓരോ പ്രായത്തിലും പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറുമെന്നും താരം വ്യക്തമാക്കുന്നു. 20 വയസുള്ളപ്പോഴുള്ള പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടായിരിക്കില്ല 30 വയസുള്ളപ്പോഴെന്ന് ഭാവന പറയുന്നു.
Discussion about this post