സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം 96 ന്റെ കന്നട റിമേക്കായ 99 ലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘അഗിഡെ..അഗിഡെ’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കീര്‍ത്തന്‍ ഹോല, മാനസ ഹോല എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കവിരാജിന്റെ വരികള്‍ക്ക് അര്‍ജ്ജുന്‍ ജന്യയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
തമിഴില്‍ വിജയ് സേതുപതിയും തൃഷയും അവതരിപ്പിച്ച കഥാപാത്രങ്ങളെ കന്നടയില്‍ ഗോള്‍ഡന്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ഗണേഷും ഭാവനയുമാണ് അവതരിപ്പിക്കുന്നത്. പ്രീതം ഗബ്ബിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന ഭാവന ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 99. നാളെയാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്.