ദശമൂലം ദാമുവിന്റെ കിടിലന്‍ ‘മേക്കോവര്‍’; എഡിറ്റിങ് നമിച്ചുവെന്ന് സുരാജ്

ഇത്തവണ ട്രോളന്മാരുടെ ഇഷ്ട താരം ദശമൂലം എത്തിയിരിക്കുന്നത് റെസലിംഗ് റിങ്ങിലാണ്

രമണനും മണവാളനും കഴിഞ്ഞാല്‍ ട്രോളന്മാരുടെ ഇഷ്ടകഥാപാത്രമാണ് സുരാജിന്റെ ദശമൂലം ദാമു. നിലവില്‍ ട്രോളന്മാരുടെ കിരീടം വയ്ക്കാത്ത രാജാവാണ് ദശമൂലം ദാമു. ഇത്തവണ ട്രോളന്മാരുടെ ഇഷ്ട താരം ദശമൂലം എത്തിയിരിക്കുന്നത് റെസലിംഗ് റിങ്ങിലാണ്.

ദശമൂലം ദാമുവിന്റെ പുതിയ മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുന്നത് ആരാധകര്‍ മാത്രമല്ല, സുരാജ് തന്നെ താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പുതിയ മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ്. ഈ അമ്പരപ്പ് താരം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. എഡിറ്റിങ് നമിച്ചുവെന്ന് പറഞ്ഞാണ് സുരാജ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Exit mobile version