അടുത്തെങ്ങും സിനിമയിലേയ്ക്ക് ഇല്ലെന്ന കടുത്ത തീരുമാനം എടുത്ത് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. ബിഗ് ബജറ്റ് ചിത്രം സീറോയുടെ പരാജയത്തില്‍ നിന്നും താന്‍ ഇനിയും മുക്തമായിട്ടില്ലെന്നും ആ പരാജയം തന്റെ മനസിനെ വല്ലാതെ ഉലച്ചുവെന്നും താരം പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിനിമയില്‍ നിന്നും ഷാരൂഖ് കുറച്ച് കാലത്തേയ്ക്ക് മാറി നില്‍ക്കുന്നത്.
ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖിന്റെ വെളിപ്പെടുത്തല്‍.’ഒരു സിനിമയ്ക്കു ശേഷം സാധാരണ രണ്ടുമൂന്നു മാസങ്ങള്‍ക്കുള്ളില്‍ അടുത്ത പ്രൊജക്ട് തുടങ്ങാറുണ്ട്. എന്നാല്‍ ഇത്തവണ സിനിമ ചെയ്യാന്‍ തോന്നുന്നില്ല. അതിനു പകരം, ധാരാളം സിനിമകള്‍ കാണാനും വായിക്കാനും കഥകള്‍ കേള്‍ക്കാനും കൂടുതല്‍ സമയം ചെലവഴിക്കാനാണ് തീരുമാനം. എന്റെ കുട്ടികളുടെ കോളേജ് പഠനം ഏകദേശം തീരാറായിരിക്കുന്നു. സുഹാന കോളേജിലാണ്. ആര്യന് ഇനി ഒരു വര്‍ഷം കൂടിയുണ്ട്. കുടുംബത്തിനൊപ്പവും കുറച്ചു സമയം ചെലവഴിക്കണം,’ ഷാരൂഖ് പറയുന്നു.
അടുത്ത പ്രൊജക്ട് ജൂണില്‍ തുടങ്ങുമെന്നായിരുന്നു താരം മുന്‍പ് അറിയിച്ചിരുന്നത്. എന്നാല്‍, അത് ഉണ്ടാവില്ലെന്നാണ് ഇപ്പോള്‍ അറിയിക്കുന്നത്. ‘മനസു കൊണ്ട് ഒരു സിനിമ ചെയ്യാന്‍ തോന്നുമ്പോഴേ ഇനി സിനിമ ചെയ്യുന്നുള്ളൂ. സാധാരണ അങ്ങനെ തോന്നുമ്പോഴാണ് സിനിമ ചെയ്യാറുള്ളത്. ഇത്തവണ അങ്ങനെ സിനിമ ചെയ്യാന്‍ തോന്നുന്നില്ല,’ ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ നടന്ന ബെയ്ജിങ് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ സീറോ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രം പ്രദര്‍ശിപ്പിച്ചില്ലെങ്കിലും ചലച്ചിത്രോത്സവത്തിനു വരാന്‍ തയാറാണെന്ന് സംഘാടകരോടു പറഞ്ഞിരുന്നതായും താരം വെളിപ്പെടുത്തി. ‘ഞങ്ങള്‍ വളരെ താല്‍പര്യത്തോടും സ്‌നേഹത്തോടും ഒരുക്കിയ സിനിമയായിരുന്നു സീറോ. പക്ഷേ, പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടില്ല,’ ഷാരൂഖ് പറയുന്നു.
താരത്തിന്റെ കടുത്ത തീരുമാനത്തില്‍ നിരാശയിലാണ് ആരാധകര്‍. ഒരു സിനിമ വിജയിച്ചില്ലെങ്കില്‍ അടുത്ത ചിത്രം ഗംഭീരമാക്കാലോ എന്ന ചോദ്യങ്ങളാണ് പലരും ഉന്നയിക്കുന്നത്. ഇതിന്റെ പേരില്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടതുണ്ടോ എന്നും ആരാധകര്‍ നിരാശയോടെ ചോദിക്കുന്നുണ്ട്. ഷാരൂഖ് ഖാന്റെ വമ്പന്‍ പ്രൊജക്ടുകളില്‍ ഒന്നായിരുന്നു സീറോ. കുള്ളനായാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമയുടെ ബജറ്റ് 200 കോടിയായിരുന്നു. എന്നാല്‍ 186 കോടി മാത്രമാണ് ബോക്‌സോഫീസില്‍ നിന്നും ചിത്രം നേടിയത്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാരൂഖിനൊപ്പം അനുഷ്‌ക ശര്‍മയും കത്രീന കെയ്ഫുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. വന്‍താരനിരയാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്.
Discussion about this post