ന്യൂയോര്‍ക്ക്: അഭിനേതാവ്, സംഗീതസംവിധായകന്‍, ഗായകന്‍ തുടങ്ങിയ മേഖലകളില്‍ കഴിവു തെളിയിച്ച ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ജസ്റ്റിന്‍ ബീബറിനെ ചുറ്റിപ്പറ്റി പ്രചരിച്ച വാര്‍ത്ത വ്യാജമെന്ന് സൂചന. ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിച്ചെന്ന് ഒരു ഇംഗ്ലീഷ് മാഗസിനാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ലോകമെമ്പാടും സംഭവം ചര്‍ച്ചയാവുകയും ചെയ്തു. എന്നാല്‍, വാര്‍ത്തയ്‌ക്കെതിരെ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ നിയമനടപടിക്ക് ഒരുങ്ങുന്നു എന്നാണ് സൂചന. ജസ്റ്റിന്‍ ബീബര്‍ ഭാര്യ ഹെയ്ലി ബാള്‍ഡ് വിന്നിനെ ഉപേക്ഷിച്ചെന്നാണ് ഓകെ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തത്. ബീബറും ഹെയ്ലിയും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും അവര്‍ വേര്‍പിരിയുകയാണെന്നും മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഈ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും, വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ബീബറിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അടിസ്ഥാന രഹിതമായ വാര്‍ത്തയ്ക്ക് ബീബര്‍ നിയമനടപടികള്‍ സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്. മുന്‍പ് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച് പഴികേട്ടതും ഓകെ മാഗസിനായിരുന്നു. അന്ന് പ്രിയങ്കയും നികും ഓകെ മാഗസിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചിരുന്നു.
Discussion about this post