പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ ഒരുമയെക്കുറിച്ച് മലയാളത്തില്‍ ആല്‍ബം പുറത്തിറക്കി പഞ്ചാബി ഗായികയായ പ്രീതി ബല്ല. മുന്നേറിടാം എന്നാണ് ആല്‍ബത്തിന്റെ പേര്.
മലയാളത്തില്‍ മുന്നേറിടാമെന്നും ഹിന്ദിയില്‍ ഹം ചല് പഡേ എന്നും പേരിട്ടിരിക്കുന്ന ആല്‍ബത്തില്‍ നവകേരള കൂട്ടായ്മയെ കുറിച്ചാണ് പഞ്ചാബി ഗായികയായ പ്രീതി ബല്ല പാടുന്നത്. ഷാഹിന്‍ ഇക്ബാലിന്റെ വരികള്‍ക്ക് ഗ്ലെന്‍ ഈണം പകര്‍ന്ന് ഹിന്ദിയിലും ദീപക് ജിയുടെ വരികളിലൂടെ മലയാളത്തിലും ഗാനം ഒരുക്കിയിരിക്കുന്നു. പ്രളയ ബാധിത പ്രദേശങ്ങളില്‍ സഞ്ചരിച്ചാണ് പ്രീതി ഗാനം ചിത്രീകരിച്ചത്. പിന്നണി പാടുന്ന ഗായകരും പ്രളയത്തെ അഭിമുഖീകരിച്ചവര്‍ ആയിരുന്നു. സൂരജ് രാമകൃഷ്ണന് ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
ഹിന്ദി, പഞ്ചാബി, തെലുങ്ക്, മലയാളം, തമിഴ് ഭാഷകളില്‍ ഇതിനോടകം പ്രീതി പാട്ടുകള്‍ പാടിയിട്ടുണ്ട്. മലയാള ചിത്രമായ ലൈല ഓ ലൈലയിലെ മെഹറുബ എന്ന ഗാനവും ബോളിവുഡ് ചിത്രം മേരി കോമിലെ മണിപ്പൂരി ഗാനവും ആലപിച്ചിരിക്കുന്നത് പ്രീതിയാണ്. കേരളത്തിന്റെ അതിജീവനത്തിന്റെ നേര്‍ക്കാഴ്ച തന്റെ പാട്ടിലൂടെ ലോകത്തെ അറിയിക്കാന്‍ കഴിയുമെന്ന് പ്രീതി ബല്ല.
Discussion about this post