ചലച്ചിത്ര- സീരിയല്‍ താരവും ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരുടെ അമ്മയുമായ മല്ലികാ സുകുമാരന്‍ ഇന്ന് പിറന്നാള്‍. അമ്മയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ഇന്ദ്രജിത്തും ഭാര്യ പൂര്‍ണ്ണിമയും.
‘മനക്കരുത്തിന്റെ, നിശ്ചയദാര്‍ഢ്യത്തിന്റെ , നര്‍മബോധത്തിന്റെ എന്റെ അളവുകോല്‍ ! അമ്മക്ക് സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍’ എന്നാണ് ഫേസ്ബുക്കില്‍ പൂര്‍ണ്ണിമ കുറിച്ചിരിക്കുന്നത്.
ഹാപ്പി ബര്‍ത്ത്ഡേ അമ്മ എന്നാണ് ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
ഇന്ദന്-പൂര്‍ണ്ണിമ ദമ്പതികളുടെ പ്രണയവിവാഹമായിരുന്നു. എങ്കിലും വിവാഹത്തിന് എല്ലാ പിന്തുണയും മല്ലിക സുകുമാരന്‍ നല്‍കിയിരുന്നു. ഇന്ദ്രജിത്തിനെ വിവാഹം കഴിച്ചതിന് ശേഷം ഇന്ദ്രജിത്തിന്റെ കാര്യങ്ങള്‍ക്കൊപ്പം പൃഥ്വിയേയും തന്നേയും പൂര്‍ണ്ണിമ പരിഗണിച്ചിരുന്നുവെന്ന് മല്ലികാ സുകുമാരന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post