കൊച്ചി: സംവിധായകന് അരുണ്‍ ഗോപി കഴിഞ്ഞ ദിവസമാണ് സുഹൃത്തും നടിയുമായ മീരജാസ്മിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം മീരയെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകരില്‍ പലരും. എന്നാല്‍ ആ ചിത്രം മറ്റൊരു രീതിയില്‍ വാര്‍ത്തയായി പ്രചരിച്ചു.
വിവാഹ മോചിതയായ മീര ജാസ്മിന് ഇനി അരുണ്‍ഗോപിയ്ക്ക് സ്വന്തം എന്ന തരത്തിലുള്ള തലക്കെട്ടുകളോടെയാണ് വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ഇപ്പോള്‍ വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അരുണ്‍ ഗോപി.
ഒരു സുഹൃത്തിനൊപ്പം നില്ക്കുന്ന ചിത്രം പോലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ സാധിക്കാത്ത തരത്തിലായോ ലോകം എന്ന് അരുണ്‍ ഗോപി ചോദിക്കുന്നു. ‘എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാന്‍ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാവര്ക്കും ജീവിക്കണം ഇല്ലാകഥകളില്‍ ഇക്കിളി ചേര്‍ത്ത് ഉണ്ടാക്കിയല്ലാ ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത്. ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ പാടില്ല എന്നൊരു നിര്‍ബന്ധം കൊണ്ടു നടക്കരുത്..
ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേര്‍ത്ത് പിടിക്കുക തന്നെ ചെയ്യും, അത് ആണായാലും പെണ്ണ് ആയാലും. കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല സൗഹൃദങ്ങള്‍ പറന്നുയരട്ടെ പെണ്‍കുട്ടികള്‍ പറന്നു ഉയരുന്ന നാടാണിത് ”ഉയരെ” അങ്ങനെ ഉയരട്ടെ ദുബായിയില്‍ സ്ഥിരതാമസമാക്കിയ മീരയെ അവിടെ വച്ചു കണ്ടപ്പോഴുള്ള ചിത്രമാണ് പങ്കുവച്ചത്.
Discussion about this post