വിജയ് സേതുപതി തൃഷ കൂട്ടുകെട്ടിന്റെ 96 തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. കുറഞ്ഞ ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം വേള്‍ഡ് വൈഡ് ബോക്‌സ് ഓഫീസില്‍ 50 കോടി കളക്ഷന്‍ നേടിയിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. എന്നാല്‍ വളരെ സങ്കടകരമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ ദീപാവലിക്ക് ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴിലെ പ്രമുഖ ചാനലായ സണ്‍ ടിവിയിലാണ് ചിത്രത്തിന്റെ പ്രീമിയര്‍ ദീപാവലിക്കു ഉണ്ടാവുമെന്ന് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സാധാരണക്കാര്‍ക്ക് ഈ വാര്‍ത്ത സന്തോഷം തരുമെങ്കിലും ഇത് നീതി കേടാണെന്ന് പ്രതികരിച്ചിരിക്കുകയാണ് നടി തൃഷ…
ടിവി പ്രീമിയര്‍ പൊങ്കല്‍ സമയത്തേക്ക് മാറ്റണമെന്നാണ് തൃഷ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഞങ്ങളുടെ അഞ്ചാം വാരമാണെന്നും ഇപ്പോഴും തിയ്യേറ്ററുകളില്‍ 80 ശതമാനത്തോളം സീറ്റുകളിലും ആളുകളുണ്ടെന്നും തൃഷ പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
Its our 5th week and we still have an 80% occupancy in all theatres.We as a team feel its unfair to be premiering 96 this early. Its our request to push it to a Pongal viewing pls @SunTV Will be grateful #96thefilm #Ban96MoviePremierOnSunTv
— Trish Krish (@trishtrashers) November 3, 2018
Discussion about this post