വരുമാനത്തിന്റെ കാര്യത്തിലും രാജാവായിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഫോബ്സ് മാസിക പുറത്തുവിട്ട പട്ടികയില്‍ ഇടം പിടിച്ചു താരം. 2018ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ താരങ്ങളുടെ പട്ടികയിലാണ് മമ്മൂട്ടി ഇടം പിടിച്ചിരിക്കുന്നത്.
ഫോബ്സ് പുറത്തുവിട്ട പട്ടികയില്‍ ആദ്യ അമ്പതില്‍ ഇടം നേടിയ ഏക മലയാളി താരമാണ് മമ്മൂട്ടി. 18 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടിയുടെ വരുമാനം. പട്ടികയില്‍ 49ാം സ്ഥാനമാണ് മമ്മൂട്ടിക്ക്. ക്രിക്കറ്റ് താരങ്ങളായ റെയ്ന, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ പിന്തള്ളിയാണ് താരം ഈ സ്ഥാനം കരസ്ഥമാക്കിയത്. 17.26 കോടിയുമായി 52ാം സ്ഥാനത്താണ് ഭുവനേശ്വര്‍ കുമാര്‍. 17.25 കോടിയുമായി തമിഴ് നടന് ധനുഷാണ് തൊട്ട് പിറകില്‍. 16.96 കോടിയുമായി സുരേഷ് റെയ്ന 55ാം സ്ഥാനത്തുമാണ്.
ഫോബ്സ് ഇറക്കിയ പട്ടികയില്‍ മമ്മൂട്ടിയെ കൂടാതെ മറ്റൊരു മലയാളി താരം കൂടിയുണ്ട്. അത് തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്. 69ാം സ്ഥാനത്താണ് നയന്‍താര. 15.7 കോടി രൂപയാണ് നയന്‍ താരയുടെ വരുമാനം. എന്നാല്‍ മലയാളി താരങ്ങളുടെ പട്ടികയിലല്ല താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പട്ടികയിലെ ഏക മലയാളി താരപദവിയെന്ന നേട്ടം മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് സ്വന്തം.
2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനമാണ് ഫോബ്സ് കണക്കാക്കിയിരിക്കുന്നത്.
അതേസമയം തുടര്‍ച്ചയായ മൂന്നാം തവണയും ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ബോളിവുഡ് താരം സല്മാന് ഖാന് ആണ്. 253. 25 കോടിയാണ് താരത്തിന്റെ വരുമാനം. അക്ഷയ് കുമാര്‍ 185 കോടിയുമായി മൂന്നാംസ്ഥാനത്ത് ഉണ്ട്. തൊട്ടു പിറകിലായി 112.8 കോടിയുമായി ദീപിക പദുകോണ്‍ നാലാം സ്ഥാനത്ത് ഉണ്ട്. 101.77 കോടി വരുമാനമുമായി എംഎസ് ധോണിയാണ് അഞ്ചാമത്തെ സ്ഥാനത്ത് ഉള്ളത്.
Discussion about this post