ന്യൂഡല്‍ഹി: ശ്രീദേവി ബംഗ്ലാവിലൂടെ ബോളിവുഡിലേക്ക് എത്തിയ പ്രിയ വാര്യര്‍ വീണ്ടും ഒരു ഹിന്ദി സിനിമയല്‍ അഭിനയിക്കാനൊരുങ്ങുന്നു. മായങ്ക് പ്രകാശ് ശ്രീവാസ്തവാന്‍ സംവിധാനം ചെയ്യുന്ന ലൗവ് ഹാക്കേഴ്‌സ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ നായികയാകുന്നത്.
സൈബര്‍ ക്രൈമിനെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലര്‍ സിനിമയാണ്. ചിത്രത്തിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും. ലഖ്‌നൗ, ഡല്‍ഹി, ഗുര്‍ഗൌണ്‍, മുംബൈ തുടങ്ങിയവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ലൗവ് ഹാക്കേഴ്‌സ് എന്ന് പ്രിയ വാര്യര്‍ പറയുന്നു.
ഒരു നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ കുടുങ്ങിപ്പോയ നായിക സ്വന്തം അറിവും ബുദ്ധിയും ഉപയോഗിച്ച് വിജയിയായി മാറുന്നതാണ് സിനിമയുടെ പ്രമേയം. ഒമര്‍ ലുലു സംവിധാനം ചെയ്ത് ഒരു അഡാര്‍ ലൗവിലൂടെയാണ് പ്രിയ സിനിമ ലോകത്ത് അരങ്ങേറ്റം കുറിയിക്കുന്നത്. കണ്ണിറുക്കല്‍ പാട്ടിലൂടെ ലോകശ്രദ്ധ നേടിയ മലയാളി താരമാണ് പ്രിയ വാര്യര്‍.
Discussion about this post