മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട താരം നേഹ അയ്യര്‍ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ആഘോഷപൂര്‍വ്വമാണ് താരത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം.നടിയും മോഡലുമായ നേഹ ടൊവീനോ തോമസ് ചിത്രം തരംഗം, ദിലീപ് ചിത്രം കോടതി സമക്ഷം ബാലന് വക്കീല്‍ എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളികള്‍ക്കും ചിരപരിചിതയായത്.
കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലാണ് നടി താന്‍ അമ്മയാകാന്‍ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. സ്വിമ്മിങ് പൂളിനു സമീപം നില്ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. താരത്തിന്റെ സന്തോഷം നിറഞ്ഞ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുമ്പോഴും ആരാധകര്‍ക്ക് ഉള്ളില്‍ വിങ്ങലാണ്. കാരണം കഴിഞ്ഞ ജനുവരി 11ന് നേഹയുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് കുറെ നാളുകളായി നേഹ സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചിരുന്നു. തിരിച്ചെത്തിയ താരം തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ ആഘാതത്തെ കുറിച്ച് ആരാധകരോട് സംസാരിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് അമ്മയാകാന്‍ ഒരുങ്ങുന്ന മനോഹര ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത്. മുംബൈ സ്വദേശിനിയായ നേഹ ആര്‍ജെ കൂടിയാണ്. ആര്‍ജെയില്‍ നിന്നാണ് നേഹ മോഡലും അഭിനേത്രിയുമായി മാറിയത്.
Discussion about this post