ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നീട്ടി വച്ചു.രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് അവാര്‍ഡ് പ്രഖ്യാപനം നീട്ടിവക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയായ ശേഷമേ പ്രഖ്യാപിക്കുകയുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു.
ഏറ്റവും ചലച്ചിത്ര സൗഹൃദപരമായ സംസ്ഥാനത്തിനും ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കൊപ്പം അവാര്‍ഡ് നല്‍കുന്നുണ്ട്. പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനിടെ ഏതെങ്കിലും സംസ്ഥാനത്തിന് അവാര്‍ഡ് നല്‍കുന്നത് പെരുമാറ്റച്ചട്ട ലംഘനം ആവുമെന്നതിനാലാണ് പ്രഖ്യാപനം മാറ്റുന്നതെന്ന് അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയായി പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു ശേഷമാവും പുരസ്‌കാര പ്രഖ്യാപനം നടക്കുക.
പതിനെഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത് 7 ഘട്ടമായിട്ടാണ്. ഏപ്രില്‍ 11 തുടങ്ങുന്ന തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് മെയ് 19 നാണ്.