വോട്ട് നമ്മുടെ അവകാശമാണ് എന്ന മുദ്രാവാക്യത്തിലൂന്നി കളക്ടര്‍മാരും മറ്റും വോട്ട് ബോധവല്‍ക്കരണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വാഴ്ത്തുന്നത് ആശുപത്രിക്കിടക്കയില്‍ നിന്ന് അസുഖത്തെ വകവെയ്ക്കാതെ വോട്ട് ചെയ്യാന്‍ പോയ നടിയും ഡാന്‍സറുമായി ആശാ ശരത്തിന്റെ അച്ഛന്‍ വിഎസ് കൃഷ്ണന്‍കുട്ടി നായരെയാണ്.
കഴിഞ്ഞ 10 ദിവസമായി ആഹാരം കഴിക്കാതെ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്ന തന്റെ 82 വയസ്സുള്ള അച്ഛന്‍ നിര്‍ബന്ധപൂര്‍വം വോട്ടു ചെയാനിറങ്ങുന്ന ദൃശ്യങ്ങള്‍ ആശ ശരത്ത് തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.
വോട്ടു ചെയ്യാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ അച്ഛന്റെ മുഖത്ത് കാണുന്ന ആവേശവും സന്തോഷവുമാണ് 10 മില്ലിലിറ്റര്‍ വെള്ളം മാത്രം കഴിച്ചു തുടങ്ങിയ അച്ഛന് ഡോക്ടര്‍ പ്രത്യേകാനുമതി നല്‍കാനുള്ള കാരണമെന്ന് ആശാ ശരത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post