കൊച്ചി: സിനിമാ രംഗത്തെ ദുരനുഭവം വെളിപ്പെടുത്തി നടി സജിത മഠത്തില്‍. തമിഴ്നാട്ടില്‍ നിന്നും വന്ന സിനിമ ഓഫറും ഇതുമായി ബന്ധപ്പെട്ട് സംഭവിച്ച മോശം അനുഭവവുമാണ് സജിത മഠത്തില്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.
സജിത പറയുന്നതിങ്ങനെ:
”തമിഴ്നാട്ടിൽ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകൻ കാർത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടിൽ അഭിനയിക്കാൻ ഉള്ള താൽപര്യം അന്വേഷിക്കുന്നു. ഞാൻ പ്രോജക്ട് വിവരങ്ങൾ ഇ മെയിൽ ചെയ്യാൻ ആവശ്യപ്പെടുന്നു.
ഫോൺ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.
അഡ്ജസ്റ്റ്മന്റുകൾക്കും കോബ്രമൈസിനും തയ്യാറല്ലെ?
ചേട്ടന്റെ നമ്പർ താഴെ കൊടുക്കുന്നു.
+91 97914 33384
തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.
പിന്നല്ല !”
Discussion about this post