മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് പാര്‍വതി. തന്റെ സിനിമാ ജീവിതത്തെ കുറിച്ച് വാചാലയായിരിക്കുകയാണ് താരമിപ്പോള്‍. ഒരു അഭിനേത്രി എന്ന നിലയില്‍ സിനിമയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്നല്ലാതെ മറ്റ് ആഗ്രഹങ്ങളൊന്നുമില്ലെന്നാണ് പാര്‍വതി ഒരു സിനിമാ മാഗസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
‘ഞാന്‍ ഇപ്പോള്‍ റണ്‍വേയിലാണ്. ലെഫ്റ്റും റൈറ്റും പിടിച്ച് മുന്നോട്ടേക്ക് പോയിക്കൊണ്ടിരിക്കുന്നു. എനിക്ക് ടേക്ക്ഓഫ് ആകേണ്ട. റണ്‍വേയില്‍ തന്നെ സഞ്ചരിച്ചാല്‍ മതി’ എന്നാണ് സിനിമയില്‍ പാര്‍വതി എത്ര ഉയരത്തില്‍ എത്തിയെന്നാണ് സ്വയം വിലയിരുത്തുന്നത് എന്ന ചോദ്യത്തിന് നല്കിയ മറുപടി. ‘എനിക്കിപ്പോള്‍ ടേക്ക് ഓഫ് ആകേണ്ട. റണ്‍വേയില്‍ കൂടെ സഞ്ചരിച്ചാല്‍ മതി. പക്ഷേ ആ ടേക്ക്ഓഫിന്റെ മധുരം ലഭിക്കണമെന്നേയുള്ളൂ. ഉയര്‍ന്നുപോകും എന്ന പ്രോമിസ് കിട്ടിയാല്‍ മതി. അങ്ങനെ പോകാനുള്ള പ്രോമിസ് കിട്ടണമെങ്കില്‍ ഇനിയും കുറെ നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. അതിലും വലിയ ആഗ്രഹങ്ങളൊന്നും ഒരു അഭിനേത്രിയെന്ന നിലയില്‍ തനിക്കില്ല’ എന്നാണ് പാര്‍വതി പറയുന്നത്.
നവാഗതനായ മനു ജഗത്ത് ബോബി-സഞ്ജയ്യുടെ തിരക്കഥയില്‍ ഒരുക്കുന്ന ‘ഉയരെ’ ആണ് പാര്‍വതിയുടെ തീയ്യേറ്ററിലെത്താനുള്ള ചിത്രം. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായാണ് പാര്‍വതി ചിത്രത്തിലെത്തുന്നത്. ആസിഫ് അലി, ടൊവീനോ തോമസ്, പ്രതാപ് പോത്തന്, അനാര്‍ക്കലി, സിദ്ദിഖ്, സംയുക്ത മേനോന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ പി വി ഗംഗാധരന്റെ മക്കളായ ഷെംഗ, ഷെര്‍ഗ, ഷെനുഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ഉയരെ. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.
Discussion about this post