പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സ്വതന്ത്രമായി നിര്‍മ്മിക്കുന്ന സിനിമ 9 ഫെബ്രുവരി 9 ന് ലോകമെമ്പാടും റിലീസ് ചെയ്യും. നവംബര്‍ 16 ന് റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ പൂര്‍ണ്ണതയ്ക്ക് വേണ്ടിയാണ് റിലീസ് മാറ്റിവെയ്ക്കുന്നതെന്ന് ബോബെയിലെ ഫേസ്ബുക്ക് ഒഫീസില്‍ വെച്ച് പൃഥ്വിരാജ് പറഞ്ഞു.
ഷാറുഖ് ഖാന് ജന്മദിനാശംസ നേര്‍ന്നു കൊണ്ടാണ് ഫേസ്ബുക്ക് ലൈവ് ആരംഭിച്ചത്. സോണി പിക്‌ച്ചേഴ്‌സ് ഇന്റര്‍നാഷണലും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം ഒരു അച്ഛന്റെയും മകന്റെയും വൈകാരിക കഥയാണ് പറയുന്നത്.
ട്രെയിലര്‍ ഡിസംബര്‍ മാസത്തില്‍ പുറത്തുവിടുമെന്നും പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തില്‍ പൃഥ്വിരാജിനെക്കൂടാതെ മംമ്താ മോഹന്‍ദാസ്, പ്രകാശ് രാജ്, അലോക് എന്നിങ്ങനെ നിരവധിയാളുകള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്റെ ഒഫിഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി.
Discussion about this post