മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ആട് തോമ എന്ന കഥാപാത്രത്തെ വീണ്ടും സ്ക്രീനിലെത്തിക്കാനുള്ള ശ്രമത്തിന് തിരിച്ചടി. സ്ഫടികം സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരിക്കാന്‍ ശ്രമിച്ച സംവിധായകന് ഏഴാച്ചേരി സ്വദേശി കടയ്ക്കല്‍ ബിജുവിനെതിരെ പോലീസ് കേസെടുത്തു. സ്ഫടികത്തിന്റെ സംവിധായകന് ഭദ്രന് മാട്ടേലിന്റെ അനുമതിയില്ലാതെ രണ്ടാം ഭാഗം ചിത്രീകരിക്കാന്‍ ശ്രമിച്ചതിനാണു ടീസര്‍ ഇറക്കിയതിനു പിന്നാലെ ബിജുവിനെതിരെ കേസെടുത്തത്.
സംഭവത്തില്‍ വിശദമായ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഭദ്രന് മാട്ടേല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. യുട്യൂബില്‍ പ്രചരിച്ച ടീസറില്‍ പഴയ ചിത്രത്തിലെ കഥാപാത്രങ്ങളെ വികലമായാണു ചിത്രീകരിച്ചിരിക്കുന്നതെന്നു പോലീസ് പറയുന്നു.
ഭദ്രന്റെയോ മറ്റു ചലച്ചിത്ര പ്രവര്‍ത്തകരുടെയോ അനുമതിയില്ലാതെയാണു രണ്ടാം പതിപ്പിനു പ്രചാരണം നല്‍കിയിരിക്കുന്നത്. ഇതിനെതിരെ പകര്‍പ്പവകാശ നിയമപ്രകാരമാണു ഭദ്രന് പോലീസില്‍ പരാതി നല്‍കിയത്. ഡിവൈഎസ്പി കെ ബിജു മോന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Discussion about this post