ഇന്നലെയായിരുന്നു ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചത്. നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര്‍ രംഗത്തെത്തി. ടിക് ടോക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്‍ക്കുന്നവര്‍ തന്റെ പാട്ടുകളും, വീഡിയോകളും യൂട്യൂബിലൂടെ കണ്ട് രസിക്കാന്‍ പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.
ടിക് ടോക് ചിലര്‍ അപകടകരമായ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഈ ആപ്പ് കാരണം കുറേ അപകടങ്ങള്‍ ഉണ്ടാകുന്നുവെന്നും പറഞ്ഞ് ചിലര്‍ കേസ് കൊടുത്തതാണ് ഈ വിധിയിലേക്ക് നയിച്ചതെന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
പണ്ഡിറ്റീന്റെ ലീലാ വിലാസങ്ങളുടെ വീഡിയോകളുടെ മുമ്പില്‍ എന്തോന്ന് ടിക് ടോക്ക്..അവനവന്റെ ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാര്‍ത്ഥ വളര്‍ച്ച ആരംഭിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. ഈ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘മക്കളേ..
അങ്ങനെ ടിക്-ടോക് ഗൂഗില്‍ നിരോധിച്ചല്ലോ…ആ ആപ്പ് ചില ആളുകള് അപകടകരമാം വിധം മിസ്സ് യൂസ് ചെയ്തു അഥവാ ചെയ്യുന്നു,ആത് കാരണം കുറേ അപകടം ഉണ്ടാകുന്നു എന്നും പറഞ്ഞ് ചിലര്‍ കേസ് കൊടുത്തതാണ് ഈ വിധിയിലേക്ക് നയിച്ചത്..
എന്തിനേയും നല്ല രീതിയിലും പോസിറ്റീവായും ഉപയോഗിക്കുവാന്‍ പലരും ശ്രമിക്കാറില്ല…ഏതായാലും ടിക്- ടോക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്‍കുന്നവര്‍ എന്റെ പാട്ടുകളും, വീഡിയോകളും യൂട്യൂബിലൂടെ ലൂടെ കണ്ട് രസിക്കുക.. അത് നിരോധിച്ച വിഷമം പോയ് കിട്ടും..
(വാല് കഷ്ണം.. പണ്ഡിറ്റിന്റെ ലീലാ വിലാസങ്ങളുടെ വീഡിയോകളുടെ മുമ്പില്‍ എന്തോന്ന് ടിക് ടോക്..അവനവന്റെ ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാര്‍ത്ഥ വളര്‍ച്ച ആരംഭിക്കുന്നത്. )
Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ, ചിലപ്പോള്‍ നിങ്ങളും, സമയം നല്ലതെങ്കില്‍ നിങ്ങളുടെ കുടുംബവും രക്ഷപ്പെടും).’
Discussion about this post