മലയാളത്തിന്റെ ബോക്സോഫീസ് കളക്ഷനുകളെ ഇളക്കിമറിച്ച് തീയ്യേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തമിഴിലേക്ക് റീമെയ്ക്ക് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മലയാളത്തിന്റെ പ്രിയപ്പെട്ട താര ജോടികളായ മോഹന്‍ലാലും മഞ്ജു വാര്യരും തകര്‍ത്തഭിനയിച്ച ചിത്രം റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ജൈത്രയാത്ര തുടരുമ്പോഴാണ് ലൂസിഫര്‍ തമിഴകത്തും ആവേശമാകാനൊരുങ്ങുന്നത്.
തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ മോഹന്‍ലാലിന് പകരം തല അജിത്ത് നായകനായി എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം വിവേക് ഒബ്റോയ് വില്ലനായെത്തിയ ലൂസിഫറില്‍ ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, ബൈജു, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരതന്നെ മലയാളത്തില്‍ അണിനിരക്കുന്നുണ്ട്.
Discussion about this post